താനൂർ മണ്ഡലം തിരിച്ചുപിടിക്കണമെന്ന ഉത്തരവാദിത്വമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നതെന്നും അത് നിർവഹിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും താനൂർ നിയോജക മണ്ഡലത്തിലെ മുസ്ലീം ലീ​ഗ് സ്ഥാനാർത്ഥി പി.കെ. ഫിറോസ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കൊണ്ടുവന്ന അതേ മാനദണ്ഡം നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടി കൊണ്ടുവന്നെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിന് അധികാരത്തിൽ വരാൻ സഹായകരമായ രീതിയിലുള്ള വിജയം മുസ്ലീം ലീ​ഗിന്റെ സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്നുണ്ടാവുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. വനിതാ സ്ഥാനാർത്ഥി വേണം എന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് വനിതാ സ്ഥാനാർത്ഥിയെ നിർത്തിയത്. എല്ലാവരും അതിനെ സ്വാ​ഗതം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവാക്കളോട് എന്നും പാർട്ടിക്ക് നല്ല ആറ്റിറ്റ്യൂഡ് ആണെന്നും ഫിറോസ് പറഞ്ഞു.