പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കൂട്ടിയ നടപടി കേന്ദ്രത്തിന്റെ വിഡ്ഡിത്തം നിറഞ്ഞ നയങ്ങളുടെ ഭാഗമാണെന്ന് തോമസ് ഐസക്. മുതലാളിമാരെ സഹായിച്ച് അമിത ഭാരം സാധാരണക്കാരന് മേല്‍ അടിച്ചേല്‍പ്പിക്കുന്നു. വിലക്കയറ്റം ഇല്ലാതാക്കാന്‍ കഴിയുന്ന സാഹചര്യമാണിതെന്ന് കേന്ദ്രം തിരിച്ചറിയുന്നില്ലെന്നും തോമസ്ഐസക് പറഞ്ഞു.