വിദേശ ജോലി ആഗ്രഹിക്കുന്നവര്‍ക്കായി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്‍സുമായി (ഒഡേപെക്) ചേര്‍ന്ന് ഒരുക്കുന്ന വെബിനാറിന്റെ രണ്ടാം ഭാഗം കാണാം.
മാതൃഭൂമി ഡോട്ട് കോമില്‍ ഫെയ്സ്ബുക്ക് ലൈവായി നടക്കുന്ന വെബിനാറിലൂടെ വിദേശ തൊഴില്‍ അവസരങ്ങളെക്കുറിച്ചും വിദേശ നിയമനങ്ങള്‍ക്കായി ഒഡേപെക് നല്‍കുന്ന സേവനങ്ങളെക്കുറിച്ചും പരിശീലനങ്ങളെക്കുറിച്ചും മനസിലാക്കാം.
വിദേശത്ത് ജോലിക്കു പോകാനുള്ള നടപടിക്രമങ്ങള്‍, പോകാന്‍ ആവശ്യമായ രേഖകള്‍, ഐ.ഇ.എല്‍.ടി.എസ്., ഒ.ഇ.ടി. പോലുള്ള യോഗ്യതകള്‍ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് വെബിനാറില്‍ പ്രതിപാദിക്കുന്നു.
നാല് പതിറ്റാണ്ടായി പ്രശംസനീയമായ വിധത്തില്‍ വിദേശത്തേക്ക് തൊഴില്‍ നിയമനം നടത്തുന്ന സ്ഥാപനമാണ് ഒഡേപെക്. എല്ലാ ഭൂഖണ്ഡങ്ങളിലുമായി നൂറിലധികം വിദേശ കമ്പനികള്‍ക്ക് റിക്രൂട്ട്മെന്റ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ഒഡേപെക്, വിദേശജോലി ലഭിക്കുന്നതിന് ആവശ്യമായ പരിശീലനങ്ങളും യാത്രയ്ക്ക് ആവശ്യമായ രേഖകളും ടിക്കറ്റുകളും ക്രമീകരിച്ചു കൊടുക്കുന്നു.