മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് സമാപനം

അനന്തപുരിക്ക് അക്ഷരങ്ങളുടെയുംആശയങ്ങളുടെയും സംവാദങ്ങളുടെയും പുതിയ ആകാശങ്ങള്‍ സമ്മാനിച്ച മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം കൊടിയിറങ്ങി. കനകക്കുന്ന് കൊട്ടാരത്തിന്റെ പാലസ് ഹാളില്‍ നടന്ന സമാപന സമ്മേളനം  ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്തു. 2020 ജനുവരി 30 മുതല്‍ ഫെബ്രുവരി 2 വരെ കനകക്കുന്ന് കൊട്ടാരത്തില്‍ മൂന്നാമത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നടക്കുമെന്ന് ചടങ്ങില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി പറഞ്ഞു.  എന്‍.എസ്. മാധവന്‍, ഗവര്‍ണര്‍ പി. സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍,   മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍,് മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍, ഫസ്റ്റിവല്‍ ഡയറക്ടര്‍ സബിന്‍ ഇക്ബാല്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ടി.കെ രാജീവ് കുമാര്‍, മാതൃഭൂമി ന്യൂസ് ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented