ഇന്ധനവില വർധനയ്ക്കെതിരെ വാഹനങ്ങൾ നിർത്തിയിട്ട് സംസ്ഥാനവ്യാപക പ്രതിഷേധം. എൽ.ഡി.എഫ് നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കൊച്ചിയിൽ നടന്ന സമരം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉ​ദ്ഘാടനം ചെയ്തു. രാവിലെ 11 മുതൽ 15 മിനിറ്റായിരുന്നു പ്രതിഷേധം.