കേരളത്തിലെ ഇടതുപക്ഷത്തിന്റെ വിജയം ഇത് സാധാരണ കേരളമല്ല സാക്ഷര കേരളമാണെന്ന് തെളിയിക്കുകയാണെന്ന് കൊല്ലം എം.എല്‍.എ മുകേഷ്. പുകമറയും കള്ളങ്ങളും സാക്ഷരകേരളത്തിനെ ഏശില്ലെന്നാണ് പുറത്ത് വരുന്ന ഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ഇത് കേരളജനക മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച വിജയമാണെന്നും മുകേഷ് പറഞ്ഞു. ബിജെപിയുടെ മുന്നേറ്റം കോണ്‍ഗ്രസിന്റെ പരാജയമാണെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. ഇതില്‍ കൂടുതലാണ് പ്രതീക്ഷിച്ചതെന്നും മുകേഷ് കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു