തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി നേരിടാന്‍ സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന തീരുമാനത്തില്‍ പുനഃപരിശോധന ഉണ്ടാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ശമ്പളം പിടിക്കലല്ല, കൊടുക്കേണ്ട ശമ്പളത്തിന്റെ ഒരു ഭാഗം മാറ്റിവെയ്ക്കുകയാണ് ചെയ്യുന്നത്. പ്രതിസന്ധി നേരിടാന്‍ സര്‍ക്കാരിന് ഇത്തരം നടപടികള്‍ സ്വീകരിച്ചേ മതിയാവൂ എന്നും അദ്ദേഹം  പറഞ്ഞു. പിടിക്കുന്ന ശമ്പളം തിരിച്ചുനല്‍കുന്ന കാര്യത്തില്‍ തീരുമാനമായോ എന്ന ചോദ്യത്തിന് വിരമിക്കുന്നത് വരെ സമയമുണ്ടല്ലോ എന്നായിരുന്നു മന്ത്രിയുടെ  മറുപടി.

ഏപ്രില്‍ മാസത്തില്‍ 250 കോടിയാണ് സംസ്ഥാനസര്‍ക്കാരിന്റെ വരുമാനം. കേന്ദ്രം തന്നത് കൂടിയാവുമ്പോള്‍ അത് 2000 കോടിയാവും. 2500 കോടിവേണം ശമ്പളം കൊടുക്കാന്‍. ക്ഷേമപെന്‍ഷന് വേറെ കാണണം. കേന്ദ്രം തരുന്ന ഫണ്ട് ശമ്പളം കൊടുക്കാന്‍ പോലും തികയില്ല എന്നതാണ് വാസ്തവമെന്നും അദ്ദേഹം പറഞ്ഞു