എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഞ്ചാം വര്‍ഷത്തില്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖമന്ത്രി. ഓരോ വര്‍ഷവും പുതിയ പ്രതിസന്ധിയെ നേരിട്ടുവെങ്കിലും ഒരു ഘട്ടത്തിലും തളര്‍ന്നിട്ടില്ലെന്നും ലക്ഷ്യങ്ങളില്‍ നിന്ന് പിന്മാറിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ജനതയുടെ സ്‌നേഹവും സാഹോദര്യവുമാണ് അതിജീവനത്തിന്റെ ശക്തി സ്രോതസായി മാറിയതെന്നും അദ്ദേഹം പറഞ്ഞും.
തിരഞ്ഞെടുപ്പ് പത്രിക ചിലര്‍ക്ക് ജനങ്ങളെ കബളിപ്പിച്ച് വോട്ടുനേടാനുള്ള ഒരു അഭ്യാസം മാത്രമാണ്. എന്നാല്‍ എല്‍.ഡി.എഫിന്റെ സമീപനം തികച്ചും വ്യത്യസ്തമാണ്. ജനങ്ങളോട് പറയുന്നത് നടപ്പാക്കാനുള്ളതാണ്. അതുകൊണ്ടാണ് ജനങ്ങള്‍ക്കായി എല്ലാ വര്‍ഷവും സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. ആരോഗ്യവും വിദ്യാഭ്യാസവും ആത്മാഭിമാനവും ആത്മവിശ്വാസവും ഹരിതാഭയുമുള്ള നവ കേരളത്തിന്റെ സൃഷ്ടിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം- മുഖ്യമന്ത്രി പറഞ്ഞു