ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് സ്ഥലമേറ്റെടുക്കുന്നത് കോവിഡ് കാലത്ത് അഴിമതിയിലൂടെ പണം കണ്ടെത്താനുള്ള സര്‍ക്കാറിന്റെ ശ്രമമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇതിനെ ബി.ജെ.പി എതിര്‍ക്കുമെന്നും കെ. സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ശബരിമല വിമാനത്താവളത്തിന് 2200 ഏക്കറിലധിക വരുന്ന വനഭൂമി ചെറുവള്ളി എസ്റ്റേറ്റിന്റെ കൈയില്‍ നിന്ന് പണം കെട്ടിവെച്ച് ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമി പണം കൊടുത്തേറ്റെടുക്കുന്നതിന് പിന്നില്‍ ശതകോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു