സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജലീലിനും അദ്ദേഹത്തിന്റെ ഓഫീസിനും സ്വര്‍ണക്കടത്ത് പ്രതികളുമായി ബന്ധമുണ്ടെന്ന് കെ.സുരേന്ദ്രന്‍ കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

മുഴുവന്‍ ഫോണ്‍ രേഖകള്‍ പുറത്ത് വിടാന്‍ ജലീല്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടാനുള്ള ആര്‍ജവം കാണിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.രാഷ്ട്രീയ സദാചാരവും ധാര്‍മ്മികതയും പുരപ്പുറത്ത് കയറി പ്രസംഗിക്കാനുള്ളതല്ലെന്നും അത് ജനങ്ങള്‍ക്ക് മുന്നില്‍ തെളിയിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു . ജലീലിനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും സുരേന്ദ്രന്‍ ആരാഞ്ഞു