സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമുന്നയിച്ച് ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ മായ്ച്ചു കളയാനുള്ള ശ്രമം നടന്നതായി സുരേന്ദ്രന്‍ ആരോപിച്ചു. ഈ മാസം അഞ്ച്, ആറ് തിയ്യതികളിലാണ് ശ്രമം നടന്നത്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ സംഘത്തെ നിയോഗിച്ചത് തെളിവുകള്‍ നശിപ്പിക്കാനാണെന്നും കെ.സുരേന്ദ്രന്‍ കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.