ഡല്‍ഹിയില്‍ കര്‍ഷകരും പോലീസും തമ്മില്‍ തെരുവ് യുദ്ധം. ചെങ്കോട്ടയിലെത്തിയ കര്‍ഷകരെ ഒഴിപ്പിക്കാന്‍ പോലീസ് ശ്രമം തുടരുന്നു. സംഘര്‍ഷത്തിനിടെ മരിച്ച കര്‍ഷകനുമായി കര്‍ഷകര്‍ കുത്തിയിരിപ്പ് സമരം നടത്തുന്നുണ്ട്. കര്‍ഷകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടതാണെന്നാണ് കര്‍ഷകരുടെ ആരോപണം. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല