സര്‍ക്കാരിന്റെ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. അതേസമയം ഇന്ധന വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ പ്രധാനമന്ത്രിക്കെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചു. കറുത്ത ബലൂണുകളും മുദ്രാവാക്യം വിളികളുമായാണ് ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചത്