അരൂര്‍ എല്‍.ഡി.എഫ് നിലനിര്‍ത്തുമെന്ന് മാതൃഭൂമി ന്യൂസ്- ജിയോവൈഡ് ഇന്ത്യ എക്‌സിറ്റ്‌പോള്‍ ഫലം

ഉപതിരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലം എല്‍.ഡി.എഫ് നിലനിര്‍ത്തുമെന്ന് മാതൃഭൂമി ന്യൂസ്- ജിയോവൈഡ് ഇന്ത്യ എക്സിറ്റ്പോള്‍ ഫലം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു സി.പുളിക്കല്‍ 44 ശതമാനം വോട്ടുനേടി വിജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനി മോള്‍ ഉസ്മാന് 43 ശതമാനം വോട്ടുകളും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.പി പ്രകാശ് ബാബു 11 ശതമാനം വോട്ടുകള്‍ നേടുമെന്നും മാതൃഭൂമി ന്യൂസ്- ജിയോവൈഡ് ഇന്ത്യ എക്സിറ്റ്പോള്‍ ഫലം പറയുന്നു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented