കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി   വീട്ടിലിരിക്കുന്ന മലയാളികള്‍ക്ക് സാന്ത്വനമായി സംഗീതത്തിലൂടെ ഊര്‍ജം പകര്‍ന്ന്  അമൃത സുരേഷും അഭിരാമി സുരേഷും.
 ആസ്വാദകര്‍ക്ക് ഇഷ്ടഗായകരോട് നേരിട്ടുസംസാരിക്കാനും അവരുടെ പാട്ടുകള്‍ കേള്‍ക്കാനും 'മാതൃഭൂമി'യൊരുക്കിയ അവസരത്തിന്റെ ഭാഗമായാണ് ഇവര്‍ വീട്ടിലിരിക്കുന്നതിന്റെയും പാട്ടുകളുടെയുമൊക്കെ വിശേഷങ്ങള്‍ പങ്കുവെച്ചത്. പ്രേക്ഷകരുടെ ഇഷ്ടഗാനങ്ങള്‍ ഇരുവരും പാടി.

തിങ്കള്‍മുതല്‍ ഞായര്‍വരെ വൈകീട്ട് അഞ്ചുമുതല്‍ ആറുവരെ മാതൃഭൂമിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഗായകര്‍ ലൈവായി ആസ്വാദകരുടെ മുന്നിലെത്തുന്നത്. ഇഷ്ടഗായകരോട് തത്സമയം സംസാരിക്കാന്‍ https://www.facebook.com/mathrubhumidotcom സന്ദര്‍ശിക്കുക