സംരംഭകനാണ് കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ പിങ്കു പീറ്റര്‍. സംവിധാനത്തോടുള്ള അഭിനിവേശം കൊണ്ടാണ് ബിസിനസിനിടയിലും സമയം കണ്ടെത്തി സംവിധാനത്തെ കുറിച്ച് സ്വന്തമായി മനസ്സിലാക്കിയും തിരക്കഥ രചിച്ചും 'യുവം' എന്ന സിനിമയിലെത്തുന്നത്. സഹസംവിധായകനായി പ്രവര്‍ത്തിച്ചും മറ്റും സംവിധാനത്തെ കുറിച്ച് മനസ്സിലാക്കാന്‍ സാഹചര്യമില്ലാത്തതിനാല്‍, പിന്നീട് മമ്മൂട്ടി ചിത്രം 'ഉണ്ട'യുടെ ക്യാമറാമാനായ സജിത്ത് പുരുഷ് ഉള്‍പ്പെടെയുള്ള സിനിമാ സംഘത്തെ വെച്ച് ഒരു ഷോട്ട് ഫിലിം ചെയ്യുകയായിരുന്നു ഇദ്ദേഹം. സംവിധാന വഴിലേക്കുള്ള തന്റെ യാത്രയെ കുറിച്ചും തന്റെ സിനിമയെ കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് വിശദമാക്കുകയാണ് പിങ്കു പീറ്റര്‍..