തിരിച്ചുവരവിനൊരുങ്ങി വയനാടന്‍ വിനോദസഞ്ചാര മേഖല
October 5, 2018, 09:45 AM IST
പ്രളയശേഷം തിരിച്ചുവരവിന്റെ പാതയിലാണ് വയനാട്ടിലെ വിനോദസഞ്ചാര മേഖല. വിനോദ സഞ്ചാരത്തെ ഒരു വികസനോപാധിയായി കാണാന്‍ തുടങ്ങിയ അന്നുമുതല്‍ തുടങ്ങിയതാണ് വയനാടന്‍ ടൂറിസത്തിന്റെ നയം മാറ്റം. വിനോദ സഞ്ചാരമെന്നാല്‍ ആധുനിക മസാജ് കേന്ദ്രങ്ങളും റിസോര്‍ട്ടുകളുമാണെന്ന അബദ്ധ ധാരണ വയനാടിന്റെ സ്വാഭാവികതയെത്തന്നെ ഇല്ലാതാക്കി.