ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ വയനാട്

കഴിഞ്ഞുപോയ അതിവര്‍ഷക്കാലത്തില്‍ പ്രകൃതി നല്‍കിയ തിരിച്ചടിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് വയനാട്.  കുന്നുകള്‍ വിണ്ടുകീറി തെന്നിമാറിയിരിക്കുന്നു. പലയിടങ്ങളിലും കിലോമീറ്ററോളം അപ്രത്യക്ഷമായി വലിയ ഗര്‍ത്തങ്ങളായി. വയലുകള്‍ വരള്‍ച്ചാക്കാലത്തെന്നപോലെ ഉണങ്ങിവരണ്ട് കൃഷി യോഗ്യമല്ലാതായി. മണ്ണ് നല്‍കുന്ന സംരക്ഷണത്തില്‍ നിന്നും മണ്ണിരകള്‍ പോലും പുറത്ത് വന്ന് മരണത്തിന് കീഴടങ്ങുന്നു. കാപ്പിത്തോട്ടങ്ങളിലെല്ലാം മണല്‍ വന്നടിഞ്ഞു. എങ്ങും ഒടിഞ്ഞുതൂങ്ങിയ വാഴകളുള്ള തോട്ടങ്ങളും വാടിത്തളര്‍ന്ന കുരുമുളക് വള്ളിയും ചത്തുമലച്ച നെല്‍ചെടികളും ദുരന്തത്തിന്റെ രക്തസാക്ഷിയായി നില്‍ക്കുന്നു. പക്ഷെ വയനാടിന് ഉയര്‍ത്തെഴുന്നേറ്റേ മതിയാവൂ. മാതൃഭൂമി ഡോട്കോം യാത്ര നടത്തുകയാണ്; പ്രളയം ബാക്കിവെച്ച വയനാടന്‍ മലയോരങ്ങളിലൂടെ.
 
 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented