പാണാവള്ളി പഞ്ചായത്തിലെ കാപികോ റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ ജനുവരി പത്തിന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. 2013ലെ ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ടായിരുന്നു വിധി. കാപികോ റിസോര്‍ട്ടിനൊപ്പം ഇതേ പഞ്ചായത്തിലെ വെറ്റിലത്തുരുത്തിലുള്ള വാമിക റിസോര്‍ട്ടും പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതേവര്‍ഷം തന്നെ വാമിക ഉടമകള്‍ നല്‍കിയ അപ്പീല്‍ തള്ളി, റിസോര്‍ട്ട് പൊളിക്കണമെന്ന് സുപ്രീംകോടതി  അന്തിമവിധി പുറപ്പെടുവിക്കുകയും ചെയ്തു. കാപികോ വിധി വന്ന പശ്ചാത്തലത്തില്‍, ഏഴു വര്‍ഷം മുമ്പ് പരമോന്നത നീതിപീഠം നല്‍കിയ ഉത്തരവ് വാമിക റിസോര്‍ട്ടിന്റെ കാര്യത്തില്‍ നടപ്പിലായോ എന്ന് മാതൃഭൂമി ഡോട്ട് കോം അന്വേഷിക്കുന്നു.