ഞങ്ങളുടെ ഭൂമി വിട്ടുകൊടുത്തതല്ല ഭരണകൂടം പിടിച്ചെടുത്തതാണ്- സുരേഷ് കീഴാറ്റൂര്‍

കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് റോഡ് നിര്‍മിക്കുന്നതിനെതിരെ സമരം നടത്തിയ വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ സമരം അട്ടിമറിക്കപ്പെട്ടു എന്ന പ്രചരണത്തോട്  പ്രതികരിക്കുന്നു മാതൃഭൂമി യിലൂടെ. കീഴാറ്റൂര്‍ സമരത്തില്‍ നിന്ന് വയല്‍ക്കിളികള്‍ പിന്മാറുന്നതായും ബൈപ്പാസിനായി ഭൂമി വിട്ടുനല്‍കുന്നതിനുള്ള സമ്മതപത്രത്തില്‍ ഒപ്പുവെച്ചതായുമുള്ള പ്രചരണം തെറ്റാണെന്ന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മൂന്ന് ജി വിജ്ഞാപനപ്രകാരം ഭൂമി സര്‍ക്കാര്‍ അധീനതയിലാണെന്നാണ് സര്‍ക്കാര്‍ പക്ഷം. കഴിഞ്ഞ രണ്ട് മാസക്കാലമായി കൃഷിക്കാരുടെ കൈകളിലല്ലാത്ത ഭൂമി എങ്ങനെയാണ് ഒരു സുപ്രഭാതത്തില്‍ കൈമാറുകയെന്നും സുരേഷ് കീഴാറ്റൂര്‍ ചോദിച്ചു. സര്‍ക്കാര്‍ പച്ചക്കള്ളമാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented