രണ്ടര വര്‍ഷങ്ങളായി ഇരിങ്ങാലക്കുട മുക്തിസ്ഥാന്‍ ഇലക്ടിക് ശ്മശാനത്തിലെ ജോലിക്കാരിയാണ് സുബീന റഹ്മാന്‍. ശവശരീരങ്ങള്‍ ചിതയിലെടുത്തു വയ്ക്കുമ്പോള്‍ മനസ്സ് വല്ലാതെ നീറുമെങ്കിലും ഉപജീവനത്തിനായി പോരാടിയെങ്കില്‍ മാത്രമേ തനിക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂവെന്ന് സുബീനയ്ക്ക് നന്നായി അറിയാം. ദുരഭിമാനത്തിന്റെ പേരില്‍ ഇത്തരം ജോലികളോട് മുഖം തിരിക്കുന്നവരോടും തന്നെ തളര്‍ത്തിയവരോടും സുബീനയ്ക്ക് ഏറെ കാര്യങ്ങള്‍ പറയാനുണ്ട്.....