സരോജിനിയമ്മയ്ക്ക് കേരളത്തിന്റെ ആദരം

എഴുപത്തിരണ്ടാം വയസിലും ആവശ്യക്കാര്‍ക്കു ഭക്ഷണം നല്‍കി സ്വന്തം ജീവിതം തുടരുന്ന സരോജിനിയമ്മയെയും അവരുടെ സഹായി ഡ്രൈവര്‍ കോയയെയും കാണാന്‍ സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ അടക്കമുള്ള പ്രമുഖര്‍ എത്തി. മാതൃഭൂമി നഗരത്തിലും തുടര്‍ന്ന് മാതൃഭൂമി ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ച വീഡിയോയിലൂടെയുമാണ് സരോജിനിയമ്മയുടെ കഥ ഇവരറിഞ്ഞത്. കോഴിക്കോട് പാരഗണ്‍ ഹോട്ടലിനു വേണ്ടി രത്‌നാകരന്‍, ആദാമിന്റെ ചായക്കടയ്ക്കു വേണ്ടി അനീസ് ആദം തുടങ്ങിയവരും സരോജിനിയമ്മയ്ക്ക് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. കോഴിക്കോട് മാതൃഭൂമി ഓഫിസില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി എഡിറ്റര്‍ മനോജ് കെ. ദാസ്, മാതൃഭൂമി പി.ആര്‍ സീനിയര്‍ മാനേജര്‍ കെ.ആര്‍. പ്രമോദ്, എക്സിക്യൂട്ടീവ് എഡിറ്റര്‍ ഒ.ആര്‍. രാമചന്ദ്രന്‍, ന്യൂസ് എഡിറ്റര്‍ കെ. സജീവന്‍ എന്നിവരും പങ്കെടുത്തു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented