കടലറിവുകളുടെ അമരക്കാരന്‍ | റോബര്‍ട്ട് കണ്ടെത്തിയത് മുങ്ങിയ കപ്പലുകളും ആഴക്കടല്‍ സസ്യങ്ങളും

തിരുവനന്തപുരത്തെ തീരദേശത്തിന്റെ യുവത്വത്തേയും അനുഭവസമ്പത്തിനേയും ഒരുപോലെ സമന്വയിപ്പിച്ച് കടലറിവുകളും നേരനുഭവങ്ങളും രേഖപെടുത്തുകയാണ് ഫ്രണ്ട്സ് ഓഫ് മറൈന്‍  ലൈഫ് എന്ന സമുദ്ര ഗവേഷണ സ്ഥാപനത്തിന്റെ അമരക്കാരനായ റോബര്‍ട്ട് പനിപ്പിള്ള. തീരദേശ മേഖലകളില്‍നിന്ന് സമുദ്രഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വളരെ വിരളമാണ്. എന്നാല്‍ റോബര്‍ട്ട് പനിപ്പിള്ള എന്ന വലിയതുറ സ്വദേശിയുടെ വാക്കുകള്‍ ഇന്ന് അന്താരാഷ്ട്ര ശാസ്ത്ര ലോകത്തിനും യു.എന്‍ ഉള്‍പ്പടെയുള്ള സംഘടനകള്‍ക്കും വരെ വിലപ്പെട്ടതാണ്. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഈ പരമ്പരാഗത മത്സ്യതൊഴിലാളി  കടലറിവുകള്‍ രേഖപെടുത്താന്‍ തുടങ്ങിയിട്ട് പതിനഞ്ച് വര്‍ഷത്തിലേറെയായി. തിരുവനന്തപുരത്തിന്റെ തീരത്ത് നൂറ്റാണ്ടുകളായി മുങ്ങികിടക്കുന്ന കപ്പലുകള്‍ കണ്ടെത്തിയിട്ടുള്ള റോബേര്‍ട്ട് പനിപ്പിള്ള, നൂറുകണക്കിന് പുതിയ സസ്യങ്ങളെ കണ്ടെത്തി അവയുടെ ആവാസയിടങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. റോബേര്‍ട്ട് പനിപ്പിള്ള തന്റെ അറിവുകളും അനുഭവങ്ങളും മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented