കാറ്റടിച്ച് മരവും കൂടും പോയപ്പോള്‍ പിറന്ന് വീണയുടൻ പല വഴിക്ക് ചിതറിത്തെറിച്ച് പോയ മൂന്ന് കാക്ക കുഞ്ഞുങ്ങളാണിത്. കൊണ്ടുപോവാന്‍ അമ്മയെത്തുമെന്ന് കരുതി പലവട്ടം കരഞ്ഞു നിലവിളിച്ച് നോക്കി. പക്ഷെ ആ കരച്ചില്‍ കേട്ടത് പന്തീരങ്കാവുകാരന്‍ പ്രശാന്തായിരുന്നു. വീട്ടിലെത്തിച്ച കാക്ക കുഞ്ഞുങ്ങൾക്ക് പ്രശാന്ത് തൊട്ടിലുകെട്ടി, ഊട്ടിയുറക്കി വലുതാക്കി.