ലോക്ഡൗണ്‍ കാലത്ത് വിജനമായ ബ്രോഡ് വേയിലൂടെ ചക്രവണ്ടിയില്‍ വന്ന ശാരദയുടെ ചിത്രം പകര്‍ത്തിയത് മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ ടി.കെ. പ്രദീപ് കുമാറാണ്. ലോട്ടറി വില്‍പ്പനക്കാരിയായിരുന്നു ശാരദ.

അടച്ചുപൂട്ടല്‍ കാലത്ത് ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് അറിയാതെ വിഷമിച്ചവരുടെ പ്രതീകം. ചിത്രം കണ്ട് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഇടപെടുകയും അവര്‍ക്ക് ജോലി കൊടുക്കുകയും ചെയ്തു.