ലോക്ഡൗണ്‍ കാലത്ത് നമ്മളെ സങ്കടത്തിലാഴ്ത്തിയ ഒരു ചിത്രമായിരുന്നു കൊറോണ ബാധിച്ച് മരിച്ച നാലുവയസുകാരിയുടെ അന്ത്യയാത്രയുടേത്. കോവിഡ് മരണങ്ങളും പ്രോട്ടോക്കോളും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നിട്ട് അധികനാളാകും മുമ്പാണ് മാതൃഭൂമി ഫോട്ടോഗ്രാഫര്‍ കൃഷ്ണപ്രദീപിന് ഈ ദൃശ്യത്തിന് സാക്ഷിയാകേണ്ടി വന്നത്. കോഴിക്കോട് കണ്ണം പറമ്പ് ഖബര്‍സ്ഥാനില്‍ അടുത്ത ബന്ധുക്കള്‍ക്ക് പോലും പ്രവേശനമുണ്ടായിരുന്നില്ല. ആ രംഗത്തിന് സാക്ഷിയാകേണ്ടി വന്ന ഫോട്ടോഗ്രാഫര്‍ സംസാരിക്കുന്നു.