പത്തു മാസത്തെ കഠിന പ്രയത്‌നം - ലക്ഷ്വറി ലുക്കിലുള്ള ഇലക്ട്രിക് ബൈക്ക് എന്ന സ്വപ്നം നേടാന്‍ നിസാറിന് വേണ്ടി വന്നത് അത്രയും സമയമാണ്. 170 കിലോയോളം ഭാരമുള്ള ബൈക്ക് നിസാര്‍ സ്വന്തമായാണ് രൂപകല്‍പന ചെയ്ത് നിര്‍മിച്ചത്. തന്റെ സൈക്കിള്‍ കടയിലെ ജോലിക്ക് ശേഷം രാത്രി സമയം കണ്ടെത്തിയായിരുന്നു ബൈക്കിന്റെ നിര്‍മാണമെന്ന് ഇദ്ദേഹം പറയുന്നു. മുമ്പ് ചലിക്കുന്ന യന്ത്രമനുഷ്യരെ ഉള്‍പ്പെടെ നിര്‍മിച്ചിട്ടുണ്ട് നിസാര്‍.