കിലോ മീറ്ററുകളോളം നീണ്ടുകിടക്കുന്ന ഒരു ക്വാറിയ്ക്ക് സമാനമാണ് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാറിലെ ഗ്യാപ്പ് റോഡിലെ കാഴ്ചകള്‍. പരിസ്ഥിതി നിയമങ്ങളെ കാറ്റില്‍ പറത്തി ഇവിടെ തുടരുന്ന അശാസ്ത്രീയ പ്രവര്‍ത്തനങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. സെപ്റ്റംബറിലുണ്ടായ വന്‍മണ്ണിടിച്ചിലിനു ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങളും ഗതാഗതവും നിര്‍ത്തിവെച്ചിരിക്കുന്ന ഗ്യാപ്പ് റോഡിലെ ഇതുവരെ പുറത്തുവരാത്ത ദൃശ്യങ്ങളും വിവരങ്ങളും.