'അംഗീകരിക്കപ്പെടണമെന്നത് എന്റേയും എല്ലാവരുടേയും ആഗ്രഹമാണ്, കഴിവുള്ളവരെ അംഗീകരിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്. ആ വിശ്വാസത്തിന്റെ മുകളിലാണ് ആഗ്രഹത്തിന്റെ പിന്നാലെ ഇറങ്ങിപ്പുറപ്പെട്ടത്'. 'രംഗം ആറ് ദൈവമുണ്ട്', 'ഓളം' എന്നീ പരീക്ഷണസിനിമകളുടെ സംവിധായകന് സമീര്‍ ബാബുവിന്റെ വാക്കുകളാണിത്. സിനിമയെന്ന കടല്‍പോലെ വിശാലമായ രംഗത്ത് ഒരറ്റത്തെങ്കിലും ഒരു സ്ഥാനമുറപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഈ പുതുമുഖസംവിധായകന്.