മൊബൈല്‍ ആപ്പ് ലോണിലൂടെ മലയാളികള്‍ക്കിടയില്‍ പുതിയ രൂപത്തിലെത്തിയിരിക്കുകയാണ് ബ്ലേഡ് മാഫിയകള്‍.ഈടോ പ്രമാണങ്ങളോ ഒന്നുമില്ലാതെ ആപ്പുകാര്‍ നിങ്ങള്‍ക്ക് വായ്പ തരും. പകരം നിങ്ങളുടെ സ്വകാര്യ വിവരങ്ങളും ആധാര്‍, പാന്‍നമ്പര്‍ എന്നിവയും മാത്രം നല്‍കിയാല്‍ മതി. ഒറ്റ ദിവസം തിരിച്ചടവൊന്ന് മുടങ്ങിയാല്‍ ഫോണ്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തി ബന്ധുക്കളെയടക്കം വിളിച്ച് ബ്ലാക്ക് മെയിലിങ്ങും ഭീഷണിയുമാണ് ഈ ഡിജിറ്റല്‍ ബ്ലേഡുകാരുടെ ശൈലി. ഈ കോവിഡ് കാലം മുതലെടുത്ത് നിരവധി പേരെയാണ് ഇത്തരം ബ്ലേഡുകാര്‍ കുരുക്കിലാക്കിയിരിക്കുന്നത്. പലരും ആത്മഹത്യയുടെ വക്കില്‍ വരെ എത്തിയിരിക്കുന്നു. ഗതികേട് കൊണ്ട് ഇത്തരം ആപ്പ് ലോണില്‍ കുടുങ്ങിപ്പോയ വയനാട് ഇരുളം സ്വദേശിയുടെ അനുഭവം.

Content Highlights: loan app fraud case increase digital blade mafia