പിതാവ് മരിക്കുമ്പോൾ ലിനോ ആബേലിന് കോവിഡ് ബാധിച്ചിട്ടുണ്ടോ എന്ന സംശയമുണ്ടായിരുന്നു. ഖത്തറിൽ നിന്ന് പിതാവിനെ കാണാൻ നാട്ടിലേക്കെത്തിയ ലിനോ അങ്ങനെ സ്വയം ക്വാറന്റൈനിൽ പോകാൻ തീരുമാനിച്ചു. അപ്പുറത്ത് കട്ടിലിൽ പരിക്കേറ്റു കിടക്കുന്നുണ്ടായിരുന്നു അദ്ദേഹം. പിതാവ് മരിച്ചപ്പോഴും ഒരു നോക്ക് കാണാനോ, ചടങ്ങുകളിൽ പങ്കെടുക്കാനോ ലിനോക്ക് കഴിഞ്ഞില്ല. പിന്നെ കോവിഡില്ലെന്ന് സ്ഥിരീകരിച്ച ശേഷം പിതാവിന്റെ കല്ലറയിൽ മെഴുകുതിരി കത്തിക്കുന്ന ചിത്രമാണ് ഇത്. മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രാഫർ പിപി ബിനോജാണ് ഈ ചിത്രമെടുത്തത്.