ജോളിയും ഞാനും തമ്മില്‍ ദമ്പതികളെന്ന സാങ്കേതികത്വം മാത്രമാണുള്ളതെന്ന് കൂടത്തായി കൂട്ട കൊലപാതക കേസില്‍ അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു. എനിക്കെതിരെ മൊഴി നല്‍കിയത് എന്നെ കുടുക്കാനാണ്. ഒരു കാര്യവും ഞാനറിഞ്ഞിട്ടില്ല. വിവാഹം പോലും ഇഷ്ടപ്രകാരമല്ലായിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്നും ഷാജു പറഞ്ഞു