മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദിവാസി വിഭാഗക്കാരുടെ പാരമ്പര്യ കൃഷിയായ പഞ്ചകൃഷിയിലേക്ക് തിരിച്ചു വരുകയാണ് അട്ടപ്പാടിയിലെ ഊരുകള്‍. പോഷകാഹാരക്കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ പഞ്ചകൃഷിയും പദ്ധതിയിലെ അംഗമായ കാളി മൂപ്പത്തിയും ഇന്ന് ലോക ശ്രദ്ധ നേടുകയാണ്.
ജൈവകര്‍ഷകരെ പ്രോത്സാഹിപ്പിക്കാനായുള്ള അന്താരാഷ്ട്ര സംഘടന പാന്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വെബിനാറിലാണ് സമ്പാര്‍കോട് ഊരിലെ കാളി മാരുതന്‍ തങ്ങളുടെ പഞ്ചകൃഷിയെക്കുറിച്ച് ഇരുള ഭാഷയില്‍ സംസാരിച്ചത്. പാരമ്പര്യ കൃഷി തിരിച്ചുകൊണ്ടുവരുന്നതിനായി തണലെന്ന സന്നദ്ധ സംഘടനയുടെ സാങ്കേതികസഹായത്തോടെ തുടങ്ങിയ പദ്ധതിയിലെ അംഗമാണ് കാളിമൂപ്പത്തി.