പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസ്. തൊണ്ണൂറുകളിൽ ഇന്ത്യയിലെ കുറ്റാന്വേഷണത്തിന്റെ അവസാനവാക്കായി കരുതിയിരുന്ന സി.ബി.ഐയും അന്വേഷിച്ച് ആത്മഹത്യയെന്ന് ഉറപ്പിച്ച് പറഞ്ഞ് കേസ് അവസാനിപ്പിക്കാൻ അപേക്ഷ നൽകി.
സി.ബി.ഐ അന്വേഷണ സംഘത്തിന്റെ ഇത്തരം അപേക്ഷകൾ പൊതുവേ കോടതികൾ അംഗീകരിക്കുകയായിരുന്നു പതിവ്. എന്നാൽ, അതിനനുവദിക്കാതെ തുടരന്വേഷണത്തിന് ഉത്തരവിട്ട് കേസിന് പുതുജീവൻ നൽകി അന്നത്തെ എറണാകുളം സി.ജെ.എം കോടതി ജഡ്ജി.
1996ൽ അവസാനിച്ചു പോകുമായിരുന്ന അഭയ കേസ്, സിബിഐ ആവശ്യത്തിനെതിരായി മുന്നോട്ടു കൊണ്ടുപോകണമെന്ന ചരിത്രവിധി പുറപ്പെടുവിച്ച ജസ്റ്റിസ് കെ.കെ.ഉത്തരൻ അതിനുള്ള കാരണങ്ങളെ കുറിച്ചും അന്നത്തെ സാഹചര്യത്തെ കുറിച്ചും വിശദീകരിക്കുന്നു. മാതൃഭൂമി ഡോട്ട് കോം എക്സ്ക്ലൂസീവ്.