ധനമന്ത്രി തോമസ് ഐസക്കിന്റേത് യാഥാര്‍ത്ഥ്യബോധമുള്ള ബജറ്റെന്ന് സാമ്പത്തിക വിദഗ്ധ ഡോ.നിര്‍മല പത്മനാഭന്‍. സംസ്ഥാനത്തിന് വരുമാനം കുറവാണെന്ന് മനസ്സിലാക്കി പദ്ധതി അടങ്കലുകള്‍ കുറച്ചിട്ടുണ്ട്. അതേസമയംതന്നെ പരിസ്ഥിതി, സ്ത്രീശാക്തീകരണം, അടിസ്ഥാനസൗകര്യം, വ്യവസായം തുടങ്ങിയ അത്യാവശ്യ മേഖലകള്‍ക്കുള്ള പദ്ധതികള്‍ ഈ പരിമിതികള്‍ക്ക് ഉളളില്‍നിന്നുകൊണ്ട് നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അവര്‍ വിലയിരുത്തി. എന്നാല്‍, വിഭവ സമാഹരണത്തിനുള്ള സാധ്യതകള്‍ മുതലെടുക്കുന്നതില്‍ ബജറ്റ് പരാജപ്പെട്ടെന്നും നിലവില്‍ തകര്‍ന്നുകിടക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നികുതിവര്‍ധന കാര്യമായ ഫലം ചെയ്യില്ലെന്നും ഡോ.നിര്‍മല ചൂണ്ടിക്കാട്ടി.