കൈയിലെ പൈസക്കനുസരിച്ചാണ് വീട് കെട്ടുന്നത്, അത് പാടില്ല'| Interview | Dr.VS Vijayan

പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്കില്‍ കമ്മറ്റിയിലെ അംഗം, ജൈവ വൈവിധ്യബോര്‍ഡ് മുന്‍ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പരിസ്ഥിതി വിഷയങ്ങളില്‍ നിരവധി ഇടപെടലുകള്‍ നടത്തിയ വ്യക്തിയാണ് ഡോ.വിഎസ് വിജയന്‍. പ്രളയാനന്തര കേരളത്തില്‍ നാം കൂടുതലും പുനര്‍നിര്‍മ്മാണത്തെ കുറിച്ചും പ്രളയാന്തര വികസനത്തെ കുറിച്ചുമാണ് സംസാരിക്കുന്നത്. എന്നാല്‍ അതു കൊണ്ടായില്ല. പശ്ചിമ ഘട്ടത്തെ സംരക്ഷിക്കുന്ന നയങ്ങളിലൂടെയും നിയമനിര്‍മ്മാണങ്ങളിലൂടെയുമേ പ്രളയാനന്തര നടപടികള്‍ പൂര്‍ണ്ണമാകൂ എന്നാണ് വിഎസ് വിജയന്‍ പറയുന്നത്. 
വീടുകളുടെ പരമാവധി വലിപ്പമെത്രയാവാം എന്ന കാര്യത്തില്‍ ഇനിയെങ്കിലും നാം തീരുമാനത്തിലെത്തണം. ഇപ്പോഴത്തെ നിലയില്‍ ഒരു വീട്ടില്‍ രണ്ടംഗങ്ങളാണുള്ളത്. അച്ഛനും അമ്മയും രണ്ട് മക്കളും. അതിനു പറ്റിയ വീട്മതി. ഏറിയാല്‍ 2500 ചതുരശ്ര അടി.അതിന്റെ മുകളില്‍ പോവേണ്ട യാതൊരു കാര്യവുമില്ല. അപ്പോ തന്നെ ക്വാണ്ടിറ്റി ഓഫ് കണ്‍സംപ്ഷന്‍ കുറഞ്ഞു- ഡോ വി എസ് വിജയൻ പറയുന്നു.

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented