പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തെങ്ങും സമരം ശക്തമാവുമ്പോഴും നിയമം നടപ്പിലാക്കുന്നതില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് സമരം നടത്തുന്നതിന് പുറമെ കേരളം നിയമത്തിനെതിരേ സുപ്രീംകോടതി വരെ സമീപിച്ചിരിക്കുന്നു. ഈയൊരു സാഹചര്യത്തില്‍ സമരപരിപാടിയില്‍ പങ്കെടുക്കാനായി കേരളത്തില്‍ എത്തിച്ചേര്‍ന്ന കഠുവ കേസിലെ പ്രമുഖ അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ദീപിക സിങ് രജാവ ത്തുമായി നടത്തിയ അഭിമുഖം