രണ്ട് തവണ മത്സരിച്ചവര്‍ മാറി പുതുമുഖങ്ങള്‍ വരുമെന്നും അത് പാര്‍ട്ടി നയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മൃദു ഹിന്ദുത്വ നിലപാടുകള്‍ സ്വീകരിക്കുന്ന കോണ്‍ഗ്രസ് മതമൗലികവാദ ശക്തികളോട് കൂട്ടുകൂടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരുഭാഗത്ത് ബിജെപി, മറുഭാഗത്ത് ജമാഅത്തെ ഇസ്ലാമി. ഇങ്ങനെയാണ് കൂട്ടുകെട്ടുണ്ടാക്കുന്നത്. അത്തരം കൂട്ടുകെട്ടുകള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
'തുടര്‍ച്ചയായി മത്സരിക്കുക എന്ന നിലപാട് സിപിഎമ്മിലില്ല. ഞങ്ങളും കോണ്‍ഗ്രസും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം അതാണ്. യുഡിഎഫില്‍ ഒരാള്‍ ജയിച്ചാല്‍ പിന്നെ രണ്ട് കാര്യങ്ങള്‍ നടക്കണം. ഒന്നുകില്‍ അയാള്‍ മരിക്കണം, അല്ലെങ്കില്‍ അയാള്‍ തോല്‍ക്കണം. അതുവരെ അയാളുടെ സ്വന്തം പ്രൈവറ്റ് പ്രോപ്പര്‍ട്ടി പോലാണ് ഒരു നിയോജക മണ്ഡലം. നിയോജക മണ്ഡലം സ്വകാര്യ സ്വത്തായി ഉപയോഗിക്കുന്നതല്ല സിപിഎമ്മിന്റെ രീതി'. - അദ്ദേഹം പറഞ്ഞു