വയനാടന്‍ കാടിനുള്ളിലെ ചെട്ട്യാലത്തൂരെന്ന കുഞ്ഞ് ഗ്രാമം. അവിടെയൊരു അപ്പുമാഷിന്റെ ജീവിതം. കാട്ടിനുള്ളില്‍ എപ്പോഴെത്തിയെന്നോ, എങ്ങനെയെത്തിയെന്നോ അറിയില്ല. ജനിച്ച് വീണ കാലം മുതല്‍ കണ്ടതും പഠിച്ചതും പഠിപ്പിച്ചതുമെല്ലാം കാടും കാട് നല്‍കിയ അനുഭവങ്ങളുമായിരുന്നു. കാലമേറെ കഴിയുമ്പോള്‍ സര്‍ക്കാരിന്റെ സ്വയം പുനരധിവാസ പദ്ധതിയുടെ ഭാഗമായി കാടിറങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ കാട് കാക്കുന്ന പോരാളിയുടെ  വേഷമിടുന്നു എണ്‍പത്തിയൊന്നാം വയസ്സിലും അപ്പുമാഷ്.