എറണാകുളം കുറുമശേരിയിലെ മോദി ബേക്കേഴ്സ് എന്ന സ്ഥാപനത്തിൽ പതിച്ച 'ഹലാൽ' സ്റ്റിക്കർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ഏതാനും ദിവസങ്ങൾക്ക് മുമ്പ് നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യം പുറത്തറിയിക്കാതെ ഹോട്ടലുടമ സ്റ്റിക്കർ നീക്കം ചെയ്തെങ്കിലും, നോട്ടീസ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി. ഇതേത്തുടർന്ന് പോലീസ് കേസെടുക്കുകയും നാല് ഹിന്ദു ഐക്യവേദി പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സംഭവത്തെ കുറിച്ച് പോലീസിനും ഹോട്ടലുടമയ്ക്കും ഹിന്ദു ഐക്യവേദിയ്ക്കും പറയാനുള്ളതെന്ത്? - മാതൃഭൂമി ഡോട്ട് കോം തയ്യാറാക്കിയ എക്സ്ക്ലൂസീവ് വ്ളോഗ് റിപ്പോർട്ട്.