വിദ്യാഭ്യാസ തട്ടിപ്പില്‍ നഷ്ടമായത് ഒമ്പതര ലക്ഷം; നീതി തേടി കുടുംബം

വലിയ പ്രതീക്ഷയോടെയായിരുന്നു എരഞ്ഞിപ്പാലത്തെ കൃഷ്ണന്‍ കുട്ടിയും ഭാര്യ സബിതയും മകള്‍ പൂജയെ ഡോക്ടര്‍ പഠനത്തിനായി വിദേശത്തേക്കയച്ചത്. മകള്‍ ഡോക്ടറായി തിരിച്ചെത്തിയാല്‍ കഷ്ടപ്പാടുകളൊക്കെ മാറുമെന്നും വിദേശ മെഡിസിന്‍ പഠനത്തിന് ഇന്ത്യയിലുള്ളതിനേക്കാള്‍ മൂല്യമുണ്ട് എന്നൊക്കെയുള്ള ഏജന്റിന്റെ വാക്കും അവര്‍ മറ്റൊന്നും നോക്കാതെ വിശ്വസിച്ചു. സ്വന്തം കിടപ്പാടം പോലും വിറ്റ് ഒമ്പതര ലക്ഷം രൂപ ഇതിനായി ഏജന്റിന് നല്‍കുമ്പോഴും മകളെ ഡോക്ടറായി കാണുക എന്ന ഒറ്റ മോഹം മാത്രമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. പക്ഷെ പണം വാങ്ങി ഇന്ത്യയില്‍ അംഗീകാരമില്ലാത്ത മെഡിസിന്‍ പഠനത്തിന് യുക്രൈനിലെ സര്‍വകലാശാലയ്ക്ക് കീഴില്‍ സീറ്റ് ഒപ്പിച്ച് കൊടുത്ത് ഏജന്റിപ്പോള്‍ ഈ കുടുംബത്തെ ചതിച്ചിരിക്കുന്നു. ഇതോടെ നിസ്സഹായരായി ആര്‍ക്കുമുമ്പില്‍ പരാതി പറയണമെന്നറിയാതെ എരഞ്ഞിപ്പാലത്തെ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ സ്തംഭിച്ച് നില്‍ക്കുകയാണ് ഈ കുടുംബം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented