വിഷാദരോ​ഗം കാർന്നു തിന്നു തുടങ്ങിയ ജീവിതത്തിൽ നിന്നും കാഞ്ഞങ്ങാട്ടുകാരനായ ​ഗം​ഗനെ രക്ഷപ്പെടുത്തിയത് ബഷീറാണ്. അച്ഛനും അമ്മയും നഷ്ടപ്പെട്ട്, ജീവിക്കാൻ വഴിയില്ലാതെ ഒടുവിൽ സഹോദരിമാരെയും കൊണ്ട് മരണം വരിക്കാൻ തീരുമാനിച്ച ​ഗം​ഗനെ ഇന്നു കാണുന്ന ​ഗം​ഗനാക്കി മാറ്റിയത് ഒരു നിമിഷ നേരത്തെ ഇടപെടലാണ്. ആ ഇടപെടലിനെ ദൈവഹിതമെന്ന് വിശേഷിപ്പിക്കാമെങ്കിൽ കഴിഞ്ഞ 30 വർഷമായി ​ഗം​ഗൻ തേടുന്നത് ആ ദൈവത്തെയാണ്. 

ബേക്കൽ കോട്ടയായിരുന്നു ​ഗം​ഗൻ ജീവനൊടുക്കാൻ തിരഞ്ഞെടുത്തത്. എല്ലാം അവസാനിപ്പിക്കാനായിരുന്നു ശ്രമം. പിന്നീട് സംഭവിച്ചതെല്ലാം ​ഗം​ഗകൻ നേരിട്ട് പറയും.