ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന്റെ ജന്മദിനവേളയില്‍ അദ്ദേഹത്തില്‍ നിന്നുതന്നെ അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിജയന്‍ ആരാധകനായ ഷിന്‍സ് തൊടുവയില്‍. ഐ.എം. വിജയന്റെ ഹെയര്‍ സ്‌റ്റൈല്‍ അനുകരിച്ച ഷിന്‍സിന്റെ ചിത്രങ്ങള്‍ നോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വിജയന്‍ തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായി മിമിക്രി വേദികളില്‍ സജീവമായുള്ള തനിയ്ക്ക് ലഭിച്ച വലിയ അംഗീകാരമാണ് ഇതെന്ന് ഷിന്‍സ് പറയുന്നു.