ഒരു കാലത്ത് ഗുണ്ടാസംഘങ്ങളില്‍ സജീവമായിരുന്ന അനി ഇന്ന് മാറ്റത്തിന്റെ പാതയിലാണ്.സ്വന്തം ഓട്ടോയില്‍ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര ഏര്‍പ്പെടുത്തി ചെയ്ത പാപങ്ങള്‍ക്കുള്ള പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് ഇന്ന് അനി. മറ്റുള്ളവര്‍ക്ക് വെറുമൊരു ഓട്ടോയാണെങ്കില്‍ അനിയ്ക്ക് ഈ വാഹനം സ്വന്തം വീടാണ്.മണിപ്ലാന്റ് മുതല്‍ ആല്‍മരത്തിന്റെ തൈ വരെയുണ്ട് ഈ ഓട്ടോയില്‍. ജയിലിനേക്കാള്‍ ഈ ചെറിയ ജീവിതമാണ് ഏറെ സന്തോഷമെന്ന് അനി പറയുന്നു.