ഒരു കാലെടുത്ത ദുരന്തം പോലും നാണിച്ചുപോകും; കണ്ടറിയണം സ്വരൂപിന്റെ നൃത്തവും ചങ്കുറപ്പും

സ്വരൂപിന് നൃത്തം ചെയ്യാൻ ഒരു കാൽ മതി. ഫാഷൻ മേഖലയിലേക്ക് കാലെടുത്തു വെച്ച അവന് മുന്നോട്ടു പോകാൻ കരുത്തനായ മനസും ചിരിക്കുന്ന മുഖവും മതി. ജയിച്ചവനേ തോൽക്കാൻ പേടിയുള്ളൂ, ജീവിതത്തിൽ തോറ്റ താൻ എന്തിന് പേടിക്കണം. ഈ ചങ്കുറപ്പാണ് ഇന്ന് കാണുന്ന സ്വരൂപ്. 

നൃത്തത്തെ സനേഹിച്ച, സിനിമയെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയ, ഫാഷനെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ കൊതിച്ച സ്വരൂപിന്റെ ജീവിതത്തെ തകർത്തത് എതിരെ വന്ന വാഹനമോടിച്ചയാളുടെ നിമിഷ നേരത്തെ അശ്രദ്ധയാണ്. കത്തിയെരിഞ്ഞ ബൈക്കിൽ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും 60 കഷണങ്ങളായി തകർന്ന ഉടഞ്ഞുപോയ കാൽ മുറിച്ചു മാറ്റാതെ നിവൃത്തിയുണ്ടായിരുന്നില്ല. മരുന്നു മാറി കുത്തിവെച്ചെങ്കിലും തന്റെ ജീവനെടുക്കൂ എന്നു പറഞ്ഞ സ്വരൂപ് ഇന്ന് നമ്മുടെ മുന്നിൽ അതിജീവനത്തിന്റെ കരുത്തുറ്റ മാതൃകയാണ്. 

കല്പറ്റയിലെ സ്വരൂപ് ജനാർദനൻ നൃത്തം ചെയ്യുന്നതു കണ്ടാൽ നിങ്ങൾ ഇമവെട്ടാതെ നോക്കി നിൽക്കും. ആത്മവിശ്വാസം തുളുമ്പുന്ന സംസാരം മനസുപതറിയവന് താങ്ങാകും. ഒരു കാല്‍ മുറിച്ച് മാറ്റി നാലാം മാസം മുതൽ നൃത്തത്തേയും ഫാഷനേയും  ചേര്‍ത്ത് നിര്‍ത്തി അവന്‍ പുറത്തിറങ്ങി. ചങ്ക് കൂട്ടുകാരുടെ തോളോട് ചേര്‍ന്ന് വീണ്ടും ലോകം കാണാനിറങ്ങി. കണ്ടറിയണം സ്വരൂപിന്റെ ചങ്കുറപ്പ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented