പ്രായം എഴുപത്തിരണ്ട്, ജോലി പാചകം; 'ചില്‍' ആണ് സരോജിനി അമ്മ

പ്രായം തീര്‍ത്ത അവശതകള്‍ക്ക് മുന്നിലും തളരാതെ ചങ്കൂറ്റത്തോടെ നില്‍ക്കുകയാണ് എഴുപത്തിരണ്ടുകാരിയായ സരോജിനിയമ്മ. തിരക്കുകള്‍ക്കിടയില്‍ ഭക്ഷണം ഉണ്ടാക്കാന്‍ പറ്റാത്തവരെത്തേടി മൂന്ന് നേരവും അന്നവുമായെത്തുന്ന സരോജിനി അമ്മ കോഴിക്കോട് ചാലപ്പുറത്തുകാര്‍ക്ക് പരിചിതമുഖമാണ്. പുലര്‍ച്ചെ 2.30-ന് ആരംഭിക്കും സരോജിനിയമ്മയുടെ ഒരുദിവസം. ഇരുപത് വര്‍ഷമായി മറ്റൊരു വീട്ടില്‍ പാചക ജോലി ചെയ്യുന്ന അമ്മ അവിടെ നിന്നു തന്നെയാണ് മറ്റുള്ളവര്‍ക്കും ഭക്ഷണമുണ്ടാക്കി നല്‍കുന്നത്. തങ്ങളുടെ അടുക്കളയില്‍ മറ്റുള്ളവര്‍ക്കുംകൂടി ഭക്ഷണമുണ്ടാക്കുന്നതില്‍ എതിര്‍പ്പ് പറയാത്ത വീട്ടുടമസ്ഥനും എന്ത് സഹായത്തിനും വിളിച്ചാല്‍ ഓടിയെത്തുന്ന ഓട്ടോ ഡ്രൈവര്‍മാരായ വിലാസിനിയും കോയക്കയുമാണ് ഈ അമ്മയുടെ ശക്തി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented