മഹേഷിന്റെ പ്രതികാരത്തിന്റെയല്ല സ്വപ്നത്തിന്റെ കഥ പറയും ഈ വീട്
July 25, 2020, 04:36 PM IST
ഓലമേഞ്ഞ ഒരു വീട്ടിലായിരുന്നു മഹേഷിന്റെ ജീവിതത്തിന്റെ പാതിയോളം. 16-മാത്തെ വയസ്സിൽ സ്പെെനൽ മസ്കുലാർ അട്രോഫി എന്ന രോഗം വന്ന് ശരീരം തളർന്ന് ജീവിതം ദുരിതപൂർണമായി. എന്നാൽ മഹേഷ് തളർന്നില്ല, ചോർന്നൊലിക്കുന്ന ആ വീട്ടിലിരുന്ന് കമ്പ്യൂട്ടറിന്റെ ലോകത്ത് തന്റേതായ ഇടം കണ്ടെത്തി. പ്രോഗ്രാമിങ് ലാൻഗ്വേജുകൾ പഠിച്ചെടുത്തു. പിന്നീട് ഹോം ഡിസെെനിങും. കേരളത്തികത്തും പുറത്തുമായി ഒട്ടനവധി വീടുകൾ രൂപകൽപ്പന ചെയ്ത മഹേഷ് ഇന്ന് തിരക്കുള്ള ഒരു ഡിസെെനറാണ്. അപ്പോഴും മഹേഷിന്റെ മനസ്സിൽ ഒരു ആഗ്രഹം ബാക്കിയായി നിന്നു. ഒരു സ്വപ്ന ഭവനം... ഒടുവിൽ അതും മഹേഷ് നേടിയെടുത്തു.... തന്റെ കഠിനാധ്വാനവും നിശ്ചദാർഢ്യവും കൊണ്ട്...