വയനാട്ടിലെ പണിയ ആദിവാസി ഗോത്രത്തില്‍ നിന്ന് ആദ്യമായി എം.ഫില്‍ നേടിയ പെണ്‍കുട്ടിയാണ് കണിയാമ്പറ്റയിലെ സുനന്ദ ഒതയോത്ത്. താന്‍ നേടിയ ഉന്നത വിദ്യാഭ്യാസം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ മറ്റുള്ളവരെ സഹായിക്കാനും ഉപയോഗിക്കുന്നു ഈ മിടുക്കി. ഈ വനിതാ ദിനത്തില്‍ പ്രേക്ഷകരുമായി സ്വന്തം ജീവിത കഥ പങ്കുവെക്കുകയാണ് സുനന്ദ.