പ്രണയം, തീപ്പൊള്ളല്‍, വിവാഹം, ബിസിനസ്, മോഡലിങ് .... ഉയര്‍ന്നും താഴ്ന്നും ലാല്‍കൃഷ്ണയുടെ ജീവിതരേഖ ഇങ്ങനെ പോകുന്നു. 39 ശതമാനം പൊള്ളലേറ്റ ലാല്‍കൃഷ്ണ എന്ന പെണ്‍കുട്ടി ജീവിതവും സ്വപ്നങ്ങളും തിരിച്ചുപിടിച്ച കഥയാണ് ഇത്. പേരുപോലെ ചുവപ്പണിഞ്ഞ പ്രതിസന്ധിയുടെ കാലത്തേക്കുറിച്ച് അവര്‍ തുറന്നു പറയുന്നു.