അകക്കണ്ണിന്റെ വെളിച്ചത്തില്‍ അറിവ് പകരുന്ന ബേബി ടീച്ചര്‍

കുരുന്നുകള്‍ക്ക് അറിവ് പകരാനും അതിലൂടെ ദേശീയ തലത്തില്‍ തന്നെ മികച്ച അധ്യാപികയാവാനും അകക്കണ്ണിന്റെ വെളിച്ചം തന്നെ ധാരാളമാണ് എന്ന് തെളിയിച്ചിരിക്കുകയാണ് ബേബി ഗിരിജ എന്ന കുട്ടികളുടെ ബേബി ടീച്ചര്‍. തിരുവനന്തപുരം വഴുതക്കാട് കാഴ്ചയില്ലാത്തവര്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ വിദ്യാലയത്തിലെ അധ്യാപികയാണ് ഇത്തവണ ദേശീയ തലത്തില്‍ മികച്ച ഭിന്നശേഷി അധ്യാപികയ്ക്കുള്ള പുരസ്‌കാരം നേടിയ ബേബി ടീച്ചര്‍. നാല്‍പതില്‍പരം പുസ്തകങ്ങള്‍ ബ്രെയില്‍ ലിപിയിലേക്ക് പരിഭാഷപ്പെടുത്തി എന്ന പ്രത്യേകതയാണ് ബേബി ടീച്ചറെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented